Thursday, September 23, 2021
Home Blog
പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ബ്രാൻഡ് പദ്ധതിയായ ഗ്യാലപ്പ് ആരോഗ്യ ശുചിത്വ സാക്ഷരതയുടെ ഭാഗമായി പാവിട്ടപ്പുറത്തു മുഴുവൻ ഭാഗങ്ങളും ശുചിയാക്കി. പദ്ധതിയുടെ പൂർണ ഘട്ടമായ "വർഷത്തിൽ 12 മാസം തുടർച്ചെ തന്റെ വീടും പരിസരവും വൃത്തിയാകുന്ന മാസവ്യവസ്ഥയിൽ കൂടുതൽ പോയിന്റുകൾ കരസ്തമാകുന്ന വീട്ടമ്മക്ക് സ്വർണ്ണ നാണയമാണ് സിനിമാ താരം നിയാസ് ബക്കർ നേരിട്ട് വീട്ടിൽ വന്നു നൽകുക. പാവിട്ടപ്പുറം ഗ്യാലപ്പ് ക്ലബ്ബ്‌ അമ്പാസാഡറും പ്രശസ്ത സിനിമ താരവും കൂടിയായ നിയാസ് ബക്കർ ഉദ്ഘാടനം ചെയ്ത പരിപാടി നാടു മൊത്തം ഏറ്റെടുക്കുകയായിരുന്നു. പാവിട്ടപ്പുറം അസ്സബാഹ്  കോളേജ്,...
ചങ്ങരംകുളം : ഗ്രന്ഥ ശാല ദിനമായ സെപ്റ്റംബർ 14 ന് യുവ ഐ.എ.എസുകാരൻ മുഹമ്മദ് അലി ശിഹാബ് തന്റെ സ്വജീവിതം എഴുതിയ വിരലറ്റം എന്ന പുസ്തകം വായനയും ചർച്ചയും നടത്തി പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌. പതിനൊന്നാം വയസ്സിലെ അനാഥാലയത്തിലെ ജീവിതം തുടങ്ങി പരിശീലനത്തിനായി മാസ്സൂറിലേക്കുള്ള യാത്രയും ആവി പാറുന്ന ചായയുമായി വന്ന ഹോസ്റ്റൽ അറ്റന്റർ വിക്രമിൽ അവസാനിക്കുന്ന ജീവിതമെഴുതിയ പുസ്തകം ഒട്ടേറെ മൂല്യവത്തായ സന്ദേശം യുവ തലമുറക്ക് നൽകുന്നതാണെന്ന് ചർച്ചയിൽ അഭിപ്രായപ്പെട്ടു. പാവിട്ടപ്പുറം ഗ്യാലപ്പ് ക്ലബ്ബ്‌ മെമ്പർ എം.വി റഷീദ് പുസ്തക ...
45-ാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് ഡിഗോ അഗസ്റ്റിൻ ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സെബിൻ രാജ് എന്നിവർ നിർമിച്ച ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചണാ’ണ് ഏറ്റവും മികച്ച ചിത്രം. ‘എന്നിവർ’ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജും ബിജു മേനോനും ചേർന്ന് പങ്കിട്ടു. മികച്ച നടിയ്ക്കുള്ള പുരസ്കാരം സുരഭിലക്ഷ്മിയും (ജ്വാലമുഖി) സംയുക്ത മേനോനും (വൂൾഫ്, ആണും പെണ്ണും ) ചേർന്ന്...
കഴിഞ്ഞദിവസമാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. പിന്നാലെ ബുധനാഴ്ച കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നേടിയതോടെ അത് അശ്വതിയെ സംബന്ധിച്ച്‌ ഇരട്ടി മധുരം തന്നെയാണ്. അതിന്റെ സന്തോഷത്തിലാണ് അശ്വതി. 'എന്റെ സന്തോഷദിനങ്ങളിലേക്ക് ഒരു സന്തോഷം കൂടെ. എന്റെ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട ചക്കപ്പഴം കുടുംബാംഗങ്ങള്‍ക്കും ഞങ്ങളുടെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ സാറിനും നന്ദി,' അശ്വതി കുറിക്കുന്നു. ഇതാദ്യമായാണ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം അശ്വതിയെ തേടിയെത്തുന്നത്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന 'ചക്കപ്പഴം' എന്ന പരമ്ബരയിലെ അഭിനയത്തിനാണ് അശ്വതിയ്ക്ക് അവാര്‍ഡ്...
എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ, വി എന്നിവ 84 ദിവസത്തെ വാലിഡിറ്റിയും 365 ദിവസ വാലിഡിറ്റിയും നല്‍കുന്ന പ്ലാനുകള്‍ നല്‍കുന്നുണ്ട്. ആവര്‍ത്തിച്ച് റീചാര്‍ജ് ചെയ്യാന്‍ ശ്രമിക്കാത്ത ഉപയോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ പ്രയോജനകരമാണ്. സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ അടക്കമുള്ള ഓഫറുകളും ഇതിലുണ്ട്. 365 ദിവസം വാലിഡിറ്റി നല്‍കുന്നതും 1500 രൂപയ്ക്ക് താഴെ വിലയുള്ളതുമായ പ്ലാനുകള്‍ നിരവധിയുണ്ട്. ഇതില്‍ തന്നെ കൂടുതല്‍ പേരും ഉപയോഗിക്കുന്നത് മൂന്നുമാസത്തെ പ്ലാനുകളാണ്. ഇത്തരത്തില്‍ 801 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാന്‍ വി നല്‍കുന്നു. ഇതിന് 84 ദിവസത്തേവാലിഡിറ്റിയുണ്ട്. 3 ജിബി പ്രതിദിന ഡാറ്റയും...
'വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം' എന്ന പ്രമേയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണപ്പൂക്കള മത്സരയിനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മലയാളികളില്‍ നിന്നും രജിസ്ട്രേഷന്‍ എത്തിത്തുടങ്ങി. കൊവിഡ് മഹാമാരി മൂലം ഓണാഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കേണ്ടി വന്നതിനാലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി കേരള ടൂറിസം ഓണ്‍ലൈന്‍ പൂക്കള മത്സരം സംഘടിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കലാകാരൻമാർക്കായി പ്രാദേശിക കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 15 മിനിറ്റ് വീഡിയോ പരിപാടി ടൂറിസം വകുപ്പ് തയ്യാറാക്കുന്നുണ്ട്. ഇത് വിവിധ ദൃശ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി സംപ്രേക്ഷണം ചെയ്യും. കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലെത്താന്‍ പറ്റാത്ത...
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 269 കായികതാരങ്ങൾക്ക് അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഗ്രൂപ്പ് സി വിഭാഗത്തിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ ആദ്യം താത്കാലികമായിട്ടായിരിക്കും നിയമനം. പിന്നീട് സ്ഥിരമാകാൻ സാധ്യതയുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുകൾ: ബോക്സിങ്-20, ജൂഡോ-16, സ്വിമ്മിങ്-16, ക്രോസ് കൺട്രി-4, കബഡി-10, വാട്ടർ സ്പോർട്സ്-16, വുഷു-11, ജിംനാസ്റ്റിക്സ്-8, ഹോക്കി-8, വെയ്റ്റ്ലിഫ്റ്റിങ്-17, വോളിബോൾ-10, റെസ്ലിങ്-22, ഹാൻഡ്ബോൾ-8, ബോഡി ബിൽഡിങ്-6, ആർച്ചറി-20, തൈ ക്വാണ്ടോ-10, അത്ലറ്റിക്സ്-45, ഇക്വസ്റ്റൈറിയൻ-2, ഷൂട്ടിങ്-6, ബാസ്കറ്റ്ബോൾ-6, ഫുട്ബോൾ-8. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 22. വെബ്സൈറ്റ്: rectt.bsf.gov.in.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണത്തില്‍ അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അന്വേഷിക്കുക. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ കിടന്ന് രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചത് എന്നാണ് നിലവിൽ ഉയർന്ന പരാതി. ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി തങ്കപ്പൻ (55) ആണ് മരിച്ചത്. ഈ മാസം ഏഴിനാണ് തങ്കപ്പനെ...
കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷം. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയ‍ർത്തും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ സിപിഎമ്മും ആഘോഷങ്ങൾ സംഘടിപ്പിക്കും. ദില്ലിയിലെ പാര്‍ടി ആസ്ഥാനത്ത് സീതാറാം യെച്ചൂരി ദേശീയ പതാക ഉയര്‍ത്തും. തിരുവനന്തപുരത്ത് എകെജി സെന്‍ററിൽ എ വിജയരാഘവൻ ദേശീയ പതാക ഉയർത്തും. ഇതാദ്യമായാണ് സിപിഎം പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്നത്.
രാജ്യത്തിൻ്റെ 75–ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതു ഊർജ്ജം നൽകുന്ന വർഷമാകട്ടെ ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമര പോരാളികളെ പേരെടുത്ത് പരാമർശിച്ച പ്രധാനമന്ത്രി, ജവഹർലാൽ നെഹ്‌റുവിനേയും സർദാർ വല്ലഭഭായി പട്ടേലിനേയും സ്മരിച്ചു. എല്ലാ സ്വാതന്ത്ര്യ സമര പോരാളികളേയും രാജ്യം സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരേയും പ്രധാനമന്ത്രി ആദരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഭാരതത്തിലാണ്. വിഭജന ഭീതി ഇപ്പോഴും നമ്മെ വേട്ടയാടുന്നുണ്ട്. അന്ന് ജീവൻ സ്മരിച്ചവരേയും അദ്ദേഹം ആദരിച്ചു. ടോക്യോ ഒളിമ്പിക്‌സിൽ രാജ്യത്തിന്റെ...