ഐഫോണില്‍ ചിത്രീകരണം ; ഫഹദ് ഫാസില്‍ ചിത്രം ഇന്ന് തുടങ്ങും

0
SHARE THIS NEWS

ഫഹദ്ഫാസിൽ നിർമ്മിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് തുടങ്ങും. പുതിയ സിനിമകൾ ഉടൻ തുടങ്ങേണ്ടെന്ന സിനിമാസംഘടനകളുടെ തീരുമാനം നിലനിൽക്കെ ചിത്രീകരണത്തിന് തുടക്കമിടുന്നത്. ചിത്രീകരണത്തിന് ഫെഫ്കയുടെ പിന്തുണയുണ്ട്.

ഫഹദ് ഫാസിൽ നിർമിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗാണ് കൊച്ചിയിൽ ആരംഭിക്കുന്നത്. നിലവിലുള്ള നിർമ്മാണരീതികളിൽ നിന്നും വ്യത്യസ്തമായാണ് ഫഹദ് ഫാസിൽ ചിത്രം ഷൂട്ട് ചെയ്യുന്നത്. പുതിയ സിനിമകൾ നിർമിക്കരുതെന്ന നിർദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ ചലച്ചിത്ര സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ വാണിജ്യ സിനിമയല്ലെന്നും, ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രമാണെന്നുമുള്ള വിശദീകരണമാണ് അണിയറ പ്രവർത്തകർ നൽകുന്നത്. ഒന്നരമണിക്കൂർ ദൈർഖ്യമുള്ള ഈ ചിത്രം പൂർണമായും ഐ ഫോണിലാണ് ചിത്രീകരിക്കുന്നത്.

പുതിയ ചിത്രങ്ങളുടെ ചിത്രീകരണത്തിന് തടസ്സമില്ല. പക്ഷേ നിലവിൽ റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ പുറത്തിറങ്ങിയതിനു ശേഷമേ റിലീസ് ചെയ്യാനാകൂവെന്ന് ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സിനിമാസംഘടനകൾക്കു പോലും വ്യക്തമായ ധാരണയില്ലെന്നാണ് സൂചനകൾ.

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങേണ്ടെന്ന് നിർമാതാക്കളുടെ അസോസിയേഷന്റെ കർശന നിർദേശമുണ്ടായിരുന്നു. സിനിമാരംഗത്ത് ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം നിർമാതാക്കൾ മുന്നോട്ടുവെച്ചിരുന്നു. സിനിമയുടെ നിർമാണച്ചെലവ് 50 ശതമാനമായി കുറയ്ക്കാനും തീരുമാനമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കുംമുമ്പ് പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് തുടങ്ങാൻ ധൃതി കാണിക്കേണ്ടെന്നാണ് സംഘടനയുടെ നിലപാട്.

അതിനിടയിൽ പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനവുമായി സംവിധായകരായ ആഷിക് അബുവും ലിജോ ജോസ് പെല്ലിശ്ശേരിയും സോഷ്യൽമീഡിയയിലൂടെ രംഗത്തു വന്നിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here