പ്രവാസികൾക്ക് കോവിഡ് പരിശോധന കിറ്റുകൾ സംസ്ഥാനം നൽകും

0
SHARE THIS NEWS

 ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​നാ കി​റ്റു​ക​ൾ സം​സ്ഥാ​നം ന​ൽ​കും. പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ ട്രൂ​നാ​റ്റ് കി​റ്റു​ക​ൾ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ച് വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

പരിശോധനാ കിറ്റുകൾ ലഭ്യമാക്കുന്നതിന് അതാത് എംബസികളുടെ അനുവാദം ആവശ്യമുണ്ട്. ഇതിനായി ശ്രമിച്ചുവരികയാണ്. നിലവിൽ യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ പരിശോധനാ സൗകര്യങ്ങളുണ്ട്.

എന്നാൽ പരിശോധന സൗകര്യം ഇല്ലാത്ത സൗദി, കുവൈത്ത്, ബഹറിൻ, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളെ സംസ്ഥാന സർക്കാർ സഹായിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here