ന്യൂസിലാൻഡിൽ വീണ്ടും കോവിഡ്; രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
SHARE THIS NEWS

24 ദിവസത്തിന് ശേഷം ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് മുക്തമായെന്ന് പ്രധാനമന്ത്രി ജെസിന്താ അര്‍ഡേന്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് വീണ്ടും രോഗബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും മടങ്ങിയെത്തിയ രണ്ട് പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ഈ മാസം ഏഴിന് ദോഹ, ബ്രിസ്ബന്‍ വഴിയെത്തിയ രണ്ട് യുവതികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കൊവിഡ് മുക്തമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, കഴിഞ്ഞയാഴ്ച രാജ്യത്തെ എല്ലാ സാമൂഹിക -സാമ്പത്തിക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ അതിര്‍ത്തികള്‍ അടക്കുകയും വിദേശത്ത് നിന്നെത്തുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here