തിരുവമ്പാടി സ്വദേശിയായ സിസ്റ്റർ മെക്സിക്കോയിൽ കോവിഡ് ബാധിച്ചു മരിച്ചു.

0

തിരുവമ്പാടി: പൊന്നാങ്കയം നെടുങ്കൊമ്പിൽ പരേതനായ വർക്കിയുടെ മകൾ സിസ്റ്റർ അഡൽഡ (ലൂസി – 67) മെക്സിക്കോയിൽ കോവിഡ് ബാധിച്ചു മരിച്ചു.

മദർ തെരേസ സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റർ ലൂസി മെക്സിക്കോയിൽ മിഷനറിയായി സേവനം ചെയ്തു വരികയായിരുന്നു.

കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

സഹോദരങ്ങൾ: മേരി ജോസ് കല്ലറയ്ക്കൽ (വാലില്ലാപ്പുഴ), പരേതനായ മാത്യു, പരേതനായ വക്കച്ചൻ(കോടഞ്ചേരി), അച്ചാമ്മ, ജെസി വർഗീസ് മാവേലിൽ (കരുളായി – നിലമ്പൂർ), സൈമൺ, പയസ്.

Previous articleജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്: എ​ട​യൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചു
Next articleപ്രതിഷേധ മാർച്ച് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here