ഞാനൊരു ട്രാൻസ്മെൻ ആണ് ; പുതുമയുള്ള പ്രമേയവുമായി ‘ആയിശ വെഡ്സ് ഷമീർ’ ഒടിടിയിൽ റിലീസ് ചെയ്തു

0

യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള ഏതൊരു പെൺകുട്ടിക്കും തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പലപ്പോഴും കുഴിച്ചുമൂടി ജീവിതപങ്കാളിയുടെ ആഗ്രഹങ്ങൾക്കൊത്ത്, സമൂഹത്തിന്റെ ഒറ്റപ്പെടുത്തലിലും ഭീതിപ്പെടുത്തലിലും പരിഹാസങ്ങൾക്കു മിടയിൽ ജീവിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഞാനൊരു ട്രാൻസ്മെൻ ആണെന്ന് തുറന്നു പറയുന്ന ആയിഷയുടെയും ഭർത്താവ് ഷമീറിന്റേയും ജീവിതകഥ പറയുന്ന ചിത്രമാണ് ആയിഷ വെഡ്സ് ഷമീർ.

മലയാള സിനിമയിൽ ഇത് വരെ അവതരിപ്പിച്ചിട്ടില്ലാത്ത പുതുമ നിറഞ്ഞ കഥയാണ് ആയിഷ വെഡ്സ് ഷമീർ. ആനുകാലിക പ്രസക്തിയുള്ള ട്രാൻസ്ജെന്റർ വിഷയത്തെ കഥാതന്തുവാക്കി ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം
വാമ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സാക്കിർ അലി നിർമ്മിച്ച് സിക്കന്ദർ ദുൽക്കർനൈൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

ഹൈ ഹോപ്സ് എന്റർടെയ്ൻമെന്റ്സ്, ഫസ്റ്റ്ഷോസ്, സീനിയ, ലൈംലൈറ്റ്, റൂട്ട്സ്, കൂടെ , എബിസി ടാക്കീസ്, മൂവിവുഡ്, തിയേറ്റർപ്ലേ തുടങ്ങിയ പതിനൊന്നോളം ഒടിടി പ്ളാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലെ ത്തിച്ചിരിക്കുന്നത്.

മൻസൂർ മുഹമ്മദ്, സൗമ്യ മല്ലയ്യ, ശിവജി ഗുരുവായൂർ, വിനോദ് കെടാമംഗലം എന്നിവരോടൊപ്പം ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണം – ലിപിൻ നാരായണൻ. എഡിറ്റിംഗ് – ഹബീബി. പശ്ചാത്തലസംഗീതം – റൂബിനാദ്, സലാം വീരോളി. ഗാനരചന, സംഗീതം – ജയനീഷ് ഒമാനൂർ, നിഷാദ്ഷാ, റൂബിനാദ്. ആലാപനം – ജി വേണുഗോപാൽ, സുജാത, നജീം അർഷാദ്, സിയാ ഉൾ ഹഖ്. പ്രൊഡക്ഷൻ കൺട്രോളർ – ഷംസുദ്ദീൻ . ചമയം – ജയരാജ്. സഹസംവിധാനം – ഷാൽവിൻ സോമസുന്ദരൻ.

Previous articleകോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
Next articleചെങ്കൽച്ചൂളയിലെ കുട്ടികൾ ഇനി സിനിമയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here