കേരളത്തിൽ കൊവിഡ് വാക്സിൻ ലഭ്യമാകുന്ന ആശുപത്രികൾ ഏതൊക്കെ?

0

കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45-59 പ്രായമുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്കുമുള്ള വാക്‌സിന്‍ വിതരണം ആരംഭിച്ചിരിക്കുകയാണ്. കോ-വിന്‍ ആപ്പ് പോര്‍ട്ടല്‍ വഴിയാണ് വാക്‌സിന് ബുക്ക് ചെയ്യേണ്ടത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി വാക്‌സിന്‍ ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ് നല്‍കേണ്ടത്.

വാക്‌സിന്‍ ലഭ്യമാവുന്ന ആശുപത്രികള്‍ ഏതൊക്കെയെന്ന് അറിയാന്‍ താഴെയുള്ള മൂന്ന് ലിങ്കുകള്‍ ക്ലിക്ക് ചെയ്യൂ.

http://sha.kerala.gov.in/wp-content/uploads/2021/03/Public-Institution-List.pdf

http://sha.kerala.gov.in/private-covid-vaccination-centers-pcvc/

http://sha.kerala.gov.in/cghs-hospitals/

വാക്‌സിന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡോ ഫോട്ടോ പതിച്ച മറ്റ് ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡോ കാണിക്കണം. 45-59 പ്രായപരിധിയില്‍ ഉള്ള രോഗങ്ങള്‍ ഉള്ളവര്‍ അംഗീകൃത മെഡിക്കല്‍ ഡോക്ടര്‍ നല്‍കുന്ന കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കേണ്ടതുണ്ട്.

Previous articleപി. ലതിക ടീച്ചർ അവാർഡ് മുക്കം സ്വദേശിനി ഡോ :പി ബിന്ദു സുഭാഷിന്
Next articleമുക്കത്ത് വാഹനാപകടം: രണ്ടുപേർക്ക് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here