ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

0

താമരശ്ശേരി: ട്രഷറിക്ക് മുൻവശത്ത് ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. താമരശ്ശേരി കുടുക്കിലുമ്മാരം പുതിയാമ്പത്ത് അപ്പുനായരാണ് മരിച്ചത്. ഇദ്ദേഹം നേരത്തെ താമരശ്ശേരി ഷമീന തിയറ്ററിലെ ജീവനക്കാരനായിരുന്നു.

കാരാടി ഭാഗത്ത് നിന്നും ചുങ്കം ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. ടാങ്കർ ലോറിയുടെ പിൻവശത്തെ ഇടതുഭാഗത്തെ ടയറിനടിയിലേക്ക് വീണ് ടയർ കയറി ശരീരഭാഗങ്ങൾ റോഡിൽ ചിന്നി ചിതറിയ നിലയിലായിരുന്നു.

അപ്പു നായർ സഞ്ചരിച്ച KL – 57-9834 നമ്പർ ആക്ടിവ സ്കൂട്ടറിൽ ലോറിയുടെ ഭാഗം ചെറുതായി തട്ടിയതിനെ തുടർന്ന് ടയറിനടിയിലേക്ക് പതിക്കുകയായിരുന്നെന്ന് ദൃസാക്ഷികൾ പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് എത്തി റോഡ് കഴുകി വൃത്തിയാക്കി.

Previous articleപ്ലസ് വണ്‍: ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് 17 മുതല്‍ അപേക്ഷിക്കാം
Next articleസൗന്ദര്യവത്കരണം; ഒയിസ്ക യൂത്ത് ഫോറം നിവേദനം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here