പ്ലസ് വണ്‍: ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് 17 മുതല്‍ അപേക്ഷിക്കാം

0
SHARE THIS NEWS

ഴിവുള്ള പ്ലസ്വൺ സീറ്റുകളിലെ പ്രവേശനത്തിന് ജില്ല/ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിന് 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലോ സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിലും ട്രാൻസ്ഫറിന് അപേക്ഷിക്കാം.

ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേയ്ക്കോ സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെ സ്കൂൾ മാറ്റത്തിനോ അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിനോ കാൻഡിഡേറ്റ് ലോഗിനിലെ ‘Apply for School/ Combination Transfer’ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ജില്ല/ ജില്ലാന്തര സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള ഓപ്പൺ വേക്കൻസി വിവരങ്ങൾ 17-ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.

സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ കാൻഡിഡേറ്റ് ലോഗിനിലൂടെ 17-ന് രാവിലെ 10 മുതൽ 18-ന് വൈകീട്ട് നാലുവരെ ഓൺലൈനായി നൽകാം. വിവരങ്ങൾക്ക്: www.hscap.kerala.gov.in

LEAVE A REPLY

Please enter your comment!
Please enter your name here