തിരുവമ്പാടി പഞ്ചായത്തിലും കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

0
SHARE THIS NEWS

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ ടൗണിനടുത്ത് കപ്പ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ മടിക്കാങ്കൽ സെബാസ്റ്റ്യൻ വെടിവെച്ച് കൊന്നു.

തിരുവമ്പാടി പഞ്ചായത്തിൻ്റെ വനാതിർത്തിഎ ന്നോ ടൗൺപ്രദേശമെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ വിള നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഈ അടുത്ത ദിവസമാണ് ശല്യക്കാരായ കാട്ടുപന്നികളെ വെടിവെക്കാനുള്ള അനുമതി തിരുവമ്പാടി പഞ്ചായത്തിൽ ലഭിച്ചത്.

പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളായ ബോസ് ജേക്കബ്, വിൽസൺ താഴത്തുപറമ്പിൽ, തിരുവമ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിജയൻ്റെ നേതൃത്വത്തിലുള്ള ടീം സ്ഥലം സന്ദർശിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജഡം മറവു ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here