തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രസിഡൻ്റ് സ്ഥാനത്തെക്കുള്ള സംവരണ നറുക്കെടുപ്പ് സംസ്ഥാനത്ത് പൂർത്തിയായി.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ പ്രസിഡൻ്റ് സ്ഥാനം ഇത്തവണ
ജനറൽ വിഭാഗത്തിനാണ്.
സമീപ പഞ്ചായത്തുകളായ തിരുവമ്പാടി, കൊടിയത്തൂർ എന്നിവിടങ്ങളിലെ പ്രസിഡൻ്റ് സ്ഥാനം വനിത സംവരണവും
കാരശ്ശേരി പഞ്ചായത്തിൽ പട്ടികജാതി സ്ത്രീ സംവരണവുമാകും
മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ പ്രസിഡൻ്റ് സ്ഥാനം പട്ടികജാതി സ്ത്രീ സംവരണവും, ചാലിയാർ ഗ്രാമപഞ്ചായത്തിലെ പ്രസിഡൻ്റ് സ്ഥാനം പട്ടികവർഗ്ഗ സംവരണവുമാകും