ജി.എസ്.ടി.യിലെ വ്യാപാര ദ്രോഹ നടപടികള്‍ നിര്‍ത്തിവെക്കുക കോവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ വ്യാപാരികളെ തകര്‍ക്കുന്ന ഉദ്യോഗസ്ഥ നടപടികള്‍ അവസാനിപ്പിക്കുക, പരിധിയില്‍ കൂടുതല്‍ പിരിച്ചെടുത്ത പ്രളയ സെസ്സ് നിര്‍ത്തലാക്കുക, അനധികൃത വഴിയോര വാണിഭങ്ങള്‍ നിരോധിക്കുക, കാലഹരണപ്പെട്ട വാറ്റിന്റെ പേരില്‍ പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസ്നടപടികള് പിന്‍വലിക്കുക,പുതുക്കിയവാടകക്കുടിയാന് നിയമം ഉടന്‍ നടപ്പിലാക്കുക, ലൈസന്‍സിന്റെ പേരില്‍ നടത്തുന്ന അന്യായമായ പിഴ ശിക്ഷ റദ്ദാക്കുക തുടങ്ങി പതിനൊന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി വ്യാപാരികൾ പ്രതിഷേധിച്ചത്.
ഇതിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം വില്ലേജ് ഓഫീസ്, മുക്കം ബസ് സ്റ്റാൻഡ്, പിസി ജങ്ഷൻ, പോസ്റ്റോഫീസ്, ആലിൻചുവട് എന്നിവിടങ്ങളിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ആലിൻചുവട് നടന്ന പരിപാടിയിൽ യൂത്ത് വിംഗ് പ്രസിഡന്റ് ഷിംജി വാരിയംകണ്ടി അധ്യക്ഷത വഹിച്ചു. യൂത്ത് ജില്ലാ സെക്രട്ടറി റിയാസ് ഉദ്ഘാടനം നിർവ്വഹിച്ചു. അഷ്റഫ് അലി സ്വാഗതവും, അനീസുദ്ധീൻ നന്ദിയും പറഞ്ഞു.