വൈദ്യുതി പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ കുടുംബങ്ങൾ പ്രതിസന്ധിയിൽ

0
SHARE THIS NEWS

തിരുവമ്പാടി- കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന  K S E B യുടെ മറിപ്പുഴ – കുണ്ടൻതോട് 6 മെഗാവാട്ട് വൈദ്യുതി പദ്ധതിക്കു സ്ഥലം വിട്ടുകൊടുത്ത കർഷകർ പണം ലഭിക്കാതെ പ്രതിസന്ധിയിൽ. 
2008 സർവ്വേ നടപടികൾ ആരംഭിച്ച പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാൻ 2016ൽ പ്രദേശത്തെ 27 കർഷകരുടെ സമ്മതപത്രം K S E B വാങ്ങിയിരുന്നു. 2018ൽ ഭൂമിക്കു വില നിശ്ചയിച്ച് കരാർ ഒപ്പിട്ട  ഭൂമി കല്ലിട്ടു തിരിച്ച്  ഏറ്റെടുത്തു. അതിനുശേഷം K S E B ഉദ്യോഗസ്ഥർ ഏറ്റെടുത്ത സ്ഥലങ്ങളിൽ കൃഷിയോ മറ്റ് പ്രവർത്തനങ്ങളോ അനുവദിക്കില്ല എന്ന് അറിയിക്കുകയും. കർഷകർക്ക് നഷ്ടപ്പെടുന്ന കൃഷിയുടെ വില നൽകുന്നതായിരിക്കും എന്ന് അറിയിക്കുകയും. ജില്ലാ കളക്ടറുടെ മധ്യസ്ഥതയിൽ എഗ്രിമെന്റ് ഒപ്പ് വെക്കുകകയും ചെയ്തു. 

എന്നാൽ ഒരു വർഷത്തിനുശേഷം കൃഷിയുടെ വില നൽകാനാകില്ല എന്ന് K S E B അറിയിച്ചതിന് അടിസ്ഥാനത്തിൽ വീണ്ടും ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ കൃഷി യുടെ വില ഒഴിവാക്കിക്കൊണ്ട് ഭൂമിയുടെ വില മാത്രം നൽകാമെന്ന വ്യവസ്ഥയിൽ കർഷകരോട് വീണ്ടും സമ്മതപത്രം ഒപ്പിട്ട് വാങ്ങി മൂന്നുമാസത്തിനുള്ളിൽ നഷ്ടപ്പെട്ട കർഷകർക്ക് തുക നൽകിക്കൊണ്ട് ക്രമീകരിക്കാം എന്ന് അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ കർഷകരെല്ലാം കൃഷിചെയ്യാനും മറ്റു പ്രവർത്തനങ്ങൾ നടത്താനും സാധിക്കാതെ സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീടുകളിലേക്ക് മാറി താമസിച്ചു. വന്യമൃഗങ്ങൾ ഇറങ്ങി കൃഷിയും വാസസ്ഥലങ്ങളും നശിപ്പിച്ച സാഹചര്യത്തിൽ ഇതല്ലാതെ മറ്റൊരു മാർഗവും ഇല്ലാത്തതുകൊണ്ടാണ് കർഷകർ KSEBയുടെ വാക്കുകേട്ട് ഇങ്ങനെ ചെയ്യേണ്ടിവന്നത്. 
ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന മീറ്റിങ്ങിനു ശേഷം മൂന്നുവർഷം ആയിട്ടും. ഇതുവരെയും. സ്ഥലം ഉപേക്ഷിച്ച് വീട് നഷ്ടപ്പെട്ട കർഷകർക്ക് സ്ഥലം ഏറ്റെടുക്കുക അതിനുള്ള നടപടികൾ ഭൂമി വിട്ടു നൽകിയ കർഷകർക്ക് പണമോ ഒന്നും നൽകുകയോ ഇതുവരെയും ചെയ്തിട്ടില്ല. 
കേരളത്തിലെ ഏറ്റവും ലാഭകരമായ പ്രോജക്ട് ആണ് മറിപ്പുഴ കുണ്ടൻ തോട് പ്രദേശത്തെ ബന്ധിപ്പിക്കുന്ന ഈ പ്രോജക്റ്റ് K S E Bയുടെ ഫയലുകൾ യഥാക്രമം പൂർത്തീകരിച്  സംസ്ഥാന K S E B ഓഫീസിൽ എത്തുകയും. ഓഫീസ് നിർദ്ദേശമനുസരിച്ച്. ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തതാണ്. എന്നാൽ ഇതുവരെയും. ടെൻഡർ വിളിച്ചു കൊണ്ട്. സ്ഥലം വിട്ടുനൽകിയ കർഷകരുടെ ദുരിതത്തിന് ഒരു പരിഹാരം കണ്ടുകൊണ്ട് മുമ്പോട്ട് പോകാൻ സംസ്ഥാന വൈദ്യുതി ബോർഡ് ചെയർമാൻ ഇതുവരെയും തയ്യാറായിട്ടില്ല. 

ഈ വിഷയത്തിൽ വൈദ്യുതി പദ്ധതി നടക്കുന്ന പ്രദേശത്തെ എം.എൽ.എയുടെ ഇടപെടൽ ഉണ്ടായെങ്കിൽ മാത്രമേ കൃഷിയും വീടും നഷ്ടപ്പെട്ട  കർഷകർക്ക് പരിഹാരം ഉണ്ടാകുകയുള്ളൂ. താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പദ്ധതി ഉൾപ്പെടുന്ന പ്രദേശത്തെ കർഷകരുമായി സംസാരിക്കുകയും സ്ഥലം നഷ്ടപ്പെടുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.  വിവിധ കർഷക സംഘടനകൾ ഈ വിഷയത്തിൽ പിന്തുണയുമായി സ്ഥലം സന്ദർശിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here