ആയിഷ വെഡ്സ് ഷമീർ ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറങ്ങി

0
SHARE THIS NEWS

അലി എന്ന ചിത്രത്തിന് ശേഷം സിക്കന്ദർ ദുൽഖർനൈൻ രചനയും സംവിധാനവും നിർവഹിച്ച ‘ആയിഷ വെഡ്സ് ഷമീർ’ എന്ന ചിത്രത്തിലെ മനോഹരമായ രണ്ട് ഗാനങ്ങൾ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു.

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാങ്ക് വിളിയിലൂടെ ശ്രദ്ധേയനായ ഗായകൻ സിയാഹുൽ ഹഖ് ആലപിച്ച നിശകളിൽ എന്ന ഗാനവും ജി. വേണുഗോപാലും സുജാതയും ചേർന്നാലപിച്ച കൺമണി നീയുറങ്ങ് എന്ന താരാട്ട് ഗാനവുമാണ് യൂട്യൂബിലൂടെ പുറത്തിറങ്ങിയത്.

നിശകളിൽ എന്ന ഗാനത്തിന്റെ രചനയും സംഗീതവും റൂബിനാഥും കൺമണി എന്ന ഗാനത്തിന്റെ രചനയും സംഗീതവും ജയനീഷ് ഓമാനൂർ-നിഷാദ് ഷാ എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു.

വാമ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സാക്കിർ അലി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങൾക്കൊപ്പം ശിവജി ഗുരുവായൂർ, വിനോദ് കെടാമംഗലം എന്നിവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ക്യാമറ ലിബിൻ നാരായണൻ, എഡിറ്റിംഗ് ഹബീബി, അസോസിയേറ്റ് ഡയരക്ടർ ഷാൽവിൻ സോമസുന്ദരൻ, പ്രൊഡക്ഷൻ കൺട്രോളർ ഷംസുദ്ദീൻ പാപ്പിനിശേരി.

ചിത്രത്തിലെ രണ്ട് ഗാനങ്ങൾ കൂടി ഉടൻ പുറത്തിറക്കുമെന്ന് അണിയറക്കാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here