ടേംസ് ആന്‍റ് കണ്ടീഷന്‍സ് പുതുക്കി; നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് അക്കൗണ്ട് നഷ്ടമാവില്ല

0
SHARE THIS NEWS

ഇന്ത്യയിലെ നിരോധനം മറികടക്കാന്‍ വഴി തേടി ടിക് ടോക്. ഇന്ത്യയിലെ ടിക് ടോക്കിന്‍റെ പ്രവര്‍ത്തനം അയര്‍ലന്‍ഡ്, യുകെ സര്‍വറുകളിലേക്ക് മാറ്റി. ടിക് ടോക് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പുതുക്കി. നില്‍വില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ പുതുതായി പ്ലേ സ്റ്റോറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല

ഇന്ത്യയിലെ ടിക് ടോകിന്‍റെ പ്രവര്‍ത്തനം ഇന്നലെ തന്നെ അവസാനിപ്പിച്ചിട്ടുണ്ട്. ഇനി പുതുതായി ആര്‍ക്കും ഇവിടെ പ്ലേസ്റ്റോറില്‍ നിന്ന് ഡൌണ്‍ ലോഡ് ചെയ്യാന്‍ കഴിയില്ല. അതേസമയം നിലവിലെ ഡാറ്റ മുഴുവന്‍ ടിക് ടോക് അയര്‍ലണ്ട്, യുകെ സര്‍വറുകളിലേക്ക് മാറ്റാന്‍ നടപടിയായി.

വീഡിയോകള്‍ കാണുന്നതിന് തടസ്സമില്ല. അതേസമയം വീഡിയോ അപ്‍ലോഡ് ചെയ്യണമെങ്കില്‍ പുതിയ ടേംസ് ആന്‍റ് കണ്ടീഷന്‍സ് അംഗീകരിക്കാന്‍ ടിക് ടോക് ആവശ്യപ്പെടും. 29 ജൂലൈ 2020 മുതല്‍ മുതല്‍ ടിക് ടോക് ഉപയോഗിക്കാന്‍ പുതിയ നിബന്ധനകളുണ്ടെന്നാണ് ഇതില്‍ പറയുന്നത്. യുകെ സെര്‍വറിലേക്ക് ഡാറ്റ മാറ്റുന്നത് അംഗീകരിക്കുന്നുവെങ്കില്‍ തുടര്‍ന്നും ഉപയോഗിക്കാം, അല്ലെങ്കില്‍ അക്കൌണ്ട് ടെര്‍മിനേറ്റ് ചെയ്യുമെന്നും പറയുന്നു.

നിലവില്‍ ടിക് ടോക് ആപ്പ് ഇന്ത്യയില്‍ നിരോധിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് എന്തെങ്കിലും ശിക്ഷ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ടിക് ടോക് ഉപയോഗം നിയമപരമായി കുറ്റമാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. സര്‍ക്കാരിന്‍റെ നിലവിലെ തീരുമാനം ചൈനയുമായുള്ള പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ തീരുമാനമാണെന്നും ഭാവിയില്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാനാവുമെന്നുമാണ് ടിക് ടോകിന്‍റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here