ഉണ്ണികുളം: രഹസ്യ വിവരത്തെ തുടർന്ന് ബാലുശ്ശേരി പോലീസ് പൂനൂർ കേളോത്ത് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ രണ്ടു സ്ത്രീകളടക്കം മൂന്ന് പേർ എം ഡി എം എയുമായി പിടിയിലായി.
എരമഗാലം സ്വദേശി ജൈസൽ (44), ഹൈദരാബാദ് സ്വദേശിനി ചാന്ദിനി ഖാതൂൻ (27), ബാംഗ്ലൂരു സ്വദേശിനി രാധാമേതഗ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് വില്പനയ്ക്കായി കൈവശം വെച്ച 1.550 ഗ്രാം എം ഡി എം എ, നാല് മൊബൈൽ ഫോണുകൾ, 7300 രൂപ, ഒരു ഇലക്ട്രോണിക് ത്രാസ് എന്നിവ പോലീസ് കണ്ടെടുത്തു.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും, ലഹരി മൊത്ത വിതരണ സംഘങ്ങളുമായി ഇവർക്കുള്ള ബന്ധത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.