Trending

എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു


താമരശ്ശേരി
: പൊലീസിനെ കണ്ട് കയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതികൾ വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടൻ ഷാനിദ് (25) ആണ് മരിച്ചത്.

താമരശ്ശേരിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പൊലീസിനെ കണ്ട് ഓടുന്നതിനിടെ ഷാനിദ് കയ്യിലുണ്ടായിരുന്ന രണ്ട് എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങുകയായിരുന്നു. ഉടൻതന്നെ താമരശ്ശേരി പൊലീസ് ഷാനിദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

130 ഗ്രാം എംഡിഎംഎയാണ് ഇയാൾ വിഴുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഓടുന്നതിനിടെ ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് എക്‌സ്-റേ എടുത്തപ്പോഴാണ് വയറ്റിൽ ചെറിയ വെള്ളത്തരികൾ കണ്ടത്. തുടർന്നുള്ള പരിശോധനയിൽ വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റുകളാണെന്ന് കണ്ടെത്തി.

പാക്കറ്റുകൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചിരുന്നെങ്കിലും അതിന് മുൻപ് ഷാനിദ് മരിക്കുകയായിരുന്നു. ഷാനിദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post