Trending

വേനലിൽ കരുവാളിപ്പ് അകറ്റാം; വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ

വേനൽക്കാലത്ത് സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ പതിക്കുന്നത് മൂലം പലപ്പോഴും കരുവാളിപ്പ് ഉണ്ടാകാറുണ്ട്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ ഇതാ:

 * തൈര് - തക്കാളി: ഒരു ടീസ്പൂൺ തൈരും ഒരു ടീസ്പൂൺ തക്കാളി നീരും മിശ്രിതമാക്കി മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

 * പപ്പായ - തൈര് - തക്കാളി: അര കപ്പ് പഴുത്ത പപ്പായ പൾപ്പിനൊപ്പം രണ്ട് ടേബിൾ സ്പൂൺ തൈരും ഒരു ടീസ്പൂൺ തക്കാളി നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാൻ ഈ പാക്ക് സഹായിക്കും.

 * കടലമാവ് - തൈര്: ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ തേൻ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

 * കോഫി - തൈര്: ഒരു ടീസ്പൂൺ കോഫി, ഒരു ടീസ്പൂൺ തൈര്, ഒരു നുള്ള് തേൻ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. കരുവാളിപ്പ് മാറ്റാൻ ഈ പാക്കും സഹായിക്കും.

 * കറ്റാർവാഴ ജെൽ - തേൻ: രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ തേനും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം.

 * ഉരുളക്കിഴങ്ങ് - തേൻ: ഒരു ടേബിൾസ്പൂൺ ഉരുളക്കിഴങ്ങിന്റെ നീരിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയുക.

ശ്രദ്ധിക്കുക:

 * അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക.

 * അതുപോലെ തന്നെ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങൾ നടത്തുന്നതാണ് എപ്പോഴും നല്ലത്.

 * വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കുകയും, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക.

 * പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കാൻ മറക്കാതിരിക്കുക.

Post a Comment

Previous Post Next Post