Trending

ഓമശ്ശേരിയിൽ പട്ടാപ്പകൽ യുവതിയുടെ കുരുമുളക് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്


ഓമശ്ശേരി: ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപം പട്ടാപ്പകൽ കുരുമുളക് മോഷണം. യുവാവിനൊപ്പം ബൈക്കിലെത്തിയ സ്ത്രീയാണ് വീട്ടു മുറ്റത്ത് ഉണക്കാനിട്ടിരുന്ന കുരുമുളക് ചാക്കിലാക്കി കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

നെല്ലിക്കൽ സ്കറിയ എന്നയാളുടെ വീട്ടു മുറ്റത്തുനിന്നും ഇന്നലെ ഉച്ചയ്ക്ക് 2 മണിക്കാണ് കുരുമുളക് മോഷണം പോയത്. ബൈക്കിലെത്തിയ സ്ത്രീ മുറ്റത്ത് ഉണക്കാനിട്ടിരുന്ന കുരുമുളക് ചാക്കിലാക്കി കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ കോടഞ്ചേരി പൊലീസിൽ പരാതി നൽകിയതായി വീട്ടുകാർ അറിയിച്ചു.

മോഷണം നടന്ന സമയത്ത് ആളൊഴിഞ്ഞ പ്രദേശമായതിനാലാണ് മോഷ്ടാക്കൾക്ക് എളുപ്പത്തിൽ കുരുമുളക് ചാക്കിലാക്കി കൊണ്ടുപോകാൻ സാധിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post