ഓമശ്ശേരി: പുത്തൂരിൽ സ്കൂൾ വാൻ മറിഞ്ഞ് ഒൻപത് വിദ്യാർത്ഥികളും ഡ്രൈവറും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. മാനിപുരം എ യു പി സ്കൂളിന്റെ വാനാണ് മറിഞ്ഞത്.
സ്കൂൾ കഴിഞ്ഞ് കുട്ടികളെ വീടുകളിലേക്ക് എത്തിക്കുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. ഉടൻ തന്നെ പ്രദേശവാസികളും രക്ഷാപ്രവർത്തകർ എത്തിയതോടെ പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.