പുല്ലുരാംപാറ: പള്ളിപ്പടി കുമ്പിടാൻ കയത്തിൽ മുങ്ങി മരിച്ച അജയ് ഷിബുവിന്റെ സംസ്ക്കാരം ഇന്ന് കോഴിക്കോട് ഗവ. മെഡി.കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം നടക്കും.
സംസ്‍കാരം ഇന്ന് ഉച്ച കഴിഞ്ഞു 3.30 ന് വീട്ടിലെ പ്രാർത്ഥന ചടങ്ങിന് ശേഷം തിരുവമ്പാടി ഒറ്റപ്പോയിൽ ക്രിമീറ്റൊറിയത്തിൽ.
പോസ്റ്റ്മോർട്ടത്തിനു ശേഷം പുല്ലുരാംപാറ സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ പൊതുദർശനം. തുടർന്ന് വിലാപയാത്രയായി പൊന്നാംങ്കയം ചീവിടു മുക്കിലുള്ള വസതിയിലേക്ക്.
ചെത്തു തൊഴിലാളിയായ പൊന്നാംങ്കയം ഇരുമ്പുഴിയിൽ ഷിബുവിന്റെയും സുവർണ്ണയുടെയും മകനാണ് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ അജയ് ഷിബു (15). സഹോദരി : അനഘ.
പഠനത്തിലും.പാഠ്യേതര വിഷയങ്ങളിലും മിടുക്കനായ അജയ് ഷിബുവിന്റെ ആക്സ്മിക വേർപാട് സഹപാഠികൾക്കും അധ്യാപകർക്കും നടുക്കുന്ന വേദനയായി.
എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നതിനാൽ സ്പെഷ്യൽ ക്ലാസിനായാണ് അജയ് സ്കൂളിൽ എത്തിയത്. ക്ലാസ് കഴിഞ്ഞ് പത്തോളം കൂട്ടുകാരോടൊപ്പം സ്കൂളിനടുത്തുള്ള ഇരുവഞ്ഞിപ്പുഴയിലെ കുമ്പിടാനിൽ പോയതായിരുന്നു.അധ്യാപകർക്കോ വീട്ടുകാർക്കോ ഇവർ പുഴയിൽ പോകുന്ന വിവരം അറിയില്ലായിരുന്നു.
അപകട വിവരം അറിഞ്ഞയുടൻ പള്ളിപ്പടിയിലെ വ്യാപാരികളായ മുണ്ടോട്ട് അബ്ദുറഹ്മാൻ (ബാബു), അനസ്, മുഹമ്മദ് റാഫി, നൗഷാദ്,കൃഷ്ണൻ ഉണ്ണിയേപ്പള്ളിൽ,രാജു പാറയിൽ എന്നിവർ സംഭവ സ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജയ് മരണത്തിന് കീഴടങ്ങിയിരുന്നു.