Trending

മകന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് അമ്മയുടെ ആരോപണം


മുക്കം: മകന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് മാതാവ് രംഗത്ത്. മുക്കം അഗസ്ത്യന്‍മുഴി തടപ്പറമ്പിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അനന്ദു (30) വിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന പരാതിയുമായാണ് അമ്മ സതി രംഗത്തെത്തിയത്.

കഴിഞ്ഞ മാർച്ച് 15നാണ് അനന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ അടിവസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉറങ്ങാൻ കിടക്കുമ്പോൾ മകൻ ഈ രീതിയിൽ വസ്ത്രം ധരിക്കാറില്ലെന്ന് സതി ആരോപിക്കുന്നു. കൂടാതെ, മൂത്തമകനും സഹോദരനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും ഇവർ ആരോപിച്ചു.

മയക്കുമരുന്നിന് അടിമയായ ഇരുവരും അനന്ദുവിനെ കൊന്നത് അവന്റെ കൈവശമുള്ള പണവും അമ്മയുടെ പേരിലുള്ള വീടും സ്ഥലവും കൈവശപ്പെടുത്താനാണെന്നാണ് മാതാവിന്റെ ആരോപണം. 2021ൽ മക്കളുടെ ശല്യം മൂലം താൻ വീട് വിട്ടിറങ്ങിയതാണെന്നും ഇപ്പോഴും തിരികെ പോകാൻ കഴിയാത്ത അവസ്ഥയാണെന്നും സതി പറയുന്നു.

അതിനുപുറമെ, വീടും സ്ഥലവും തനിക്ക് തിരികെ അനുവദിക്കാനുള്ള കോടതി ഉത്തരവ് ഉണ്ടായിട്ടും മുക്കം പൊലീസ് അതു നടപ്പാക്കാൻ സഹായിക്കുന്നില്ലെന്നും ഇവർ ആരോപിച്ചു. ഇതുവരെ മകന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും സതി കൂട്ടിച്ചേർത്തു.

മാതാവിന്റെ ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post