താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിലെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ പെരിങ്ങളം വയൽ കുനിയിൽ സഞ്ജയ് (33) നെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഫ്ലാറ്റിലെ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ടൂറിസ്റ്റ് ബസിലെ ക്ലീനറായിരുന്നു സഞ്ജയ്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി ഭാര്യയുമായി കലഹമുണ്ടായതിനെ തുടർന്ന്, ഭാര്യ തൊട്ടടുത്ത റൂമിൽ കിടന്നിരുന്നു. ഇന്ന് രാവിലെയാണ് സഞ്ജയ് മരിച്ച നിലയിൽ കണ്ടത്.
സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
(ആത്മഹത്യ ഒരിക്കലും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ നേരിടുമ്പോൾ, സഹായം തേടുക. ‘ദിശ’ ഹെൽപ് ലൈൻ: ടോൾ ഫ്രീ നമ്പർ: 1056, 0471-2552056).