മുക്കം: അഗസ്ത്യമുഴി മുള്ളമ്പലത്ത് കണ്ടിയിൽ സുകുമാരന്റെ മകൻ അനന്ദുവിനെ (30) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവമ്പാടിയിലെ ഒരു കണ്ണട സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനന്ദു.
മരണം സംഭവിച്ചതിനുള്ള കാരണം വ്യക്തമല്ല. വിവരമറിഞ്ഞ് മുക്കം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
മാതാവ്: സതി.
സഹോദരൻ: അജ്നു.