കോഴിക്കോട്: നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നതോടെ അന്വേഷണത്തിന് വേഗം കൂട്ടുകയായിരുന്നു.
പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലായിരുന്നു മോഷണം നടന്നത്. ആനക്കുഴിക്കര സ്വദേശി റഹീസ് നല്‍കിയ പരാതിയിനുസരിച്ച്, ചാക്കില്‍ സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപയാണ് നഷ്ടമായത്. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് മോഷണം നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.