കൂടരഞ്ഞി: കൂടരഞ്ഞിയിൽ കാട്ടുപൂച്ചയുടെ ആക്രമണത്തിൽ 19 വളർത്തു കോഴികൾ ചത്തു. മേലേ ലക്ഷം വീട് കൊമ്മ റോഡിൽ മുഹമ്മദിന്‍റെ കോഴികളെയാണ് കാട്ടുപൂച്ച കൊന്നത്.
ഇന്നലെ രാത്രി കോഴികളുടെ ബഹളം കേട്ട് വീട്ടുകാർ ഇറങ്ങിയ നോക്കിയപ്പോഴാണ് കോഴികളെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ സംഭവത്തിന്റെ കാരണം വ്യക്തമായിരുന്നില്ല. തുടർന്ന് പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചപ്പോൾ കാട്ടുപൂച്ചയാണെന്നു സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും സമാന ആക്രമണമുണ്ടായതായി വീട്ടുകാർ അറിയിച്ചു. 50 ഓളം കോഴികളെ വളര്‍ത്തിയിരുന്ന കൂട്ടിലെ നെറ്റ് തകര്‍ത്താണ് കാട്ടുപൂച്ച അകത്ത് കയറിയത്. ശബ്ദം കേട്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കൂട്ടിൽ കോഴികളെ കൊന്നിട്ടതും കൂട് തകര്‍ത്തതും കണ്ടത്. ഏകദേശം 10,000 രൂപയോളം നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.
സംഭവസ്ഥലത്തെത്തി വനം വകുപ്പ് പരിശോധന നടത്തി. പ്രദേശത്ത് കാട്ടുപൂച്ചയുടെ സാന്നിധ്യം വര്‍ധിച്ചതായി നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.