വയനാട്: വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തിയ ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. വെള്ളമുണ്ട മംഗലശ്ശേരി ചാലഞ്ചേരി വീട്ടിൽ അസീസ് (49) ആണ് പിടിയിലായത്.
1993-ൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ്, പ്രതി വിദേശത്തേക്ക് കടന്നു. പ്രതിയെ കണ്ടെത്താൻ ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്ന പൊലീസ്, നാട്ടിലേക്ക് മടങ്ങിയെത്തിയ ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് പിടികൂടുകയായിരുന്നു.
വെള്ളമുണ്ട എസ്.എച്ച്.ഒ. ടി.കെ. മിനിമോളിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസാദ്, സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് നിസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.