പ്രമുഖ പണ്ഡിതനും മതപ്രഭാഷകനുമായ ഹാഫിസ് മസ്ഊദ് സഖാഫി (38) ഗൂഡല്ലൂരിൽ നിര്യാതനായി. കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
മതപ്രഭാഷണത്തിൽ വേറിട്ട ശൈലി കൊണ്ട് ആയിരങ്ങളുടെ മനസ്സിൽ ഇടം നേടിയ യുവ പ്രഭാഷകനായിരുന്നു മസ്ഊദ് സഖാഫി. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെയും പ്രഭാഷണ വേദികളിൽ നിറഞ്ഞുനിന്നു.
മലപ്പുറം കാവനൂരിനടുത്ത പുളിയക്കോട്ടാണ് അദ്ദേഹത്തിന്റെ സ്വദേശം. മത-സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന മസ്ഊദ് സഖാഫിയുടെ വിയോഗം വ്യാപകമായ ദുർഖദാനത്തിനിടയാക്കി.
updating....