Trending

ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു


പ്രതീകാത്മ ചിത്രം
കേരള കോൺഗ്രസ് (എം) മാണി വിഭാഗം നേതാവ് ജോസ് കെ മാണിയുടെ മകൾ പ്രിയങ്കക്ക്(28) പാമ്പുകടിയേറ്റു. ആലപ്പുഴയിൽ അമ്മ നിഷയുടെ വീട്ടിലെത്തിയപ്പോഴാണ് പാമ്പുകടിയേറ്റത്. 

പ്രിയങ്കയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലവിൽ എംഐസിയുവിൽ നിരീക്ഷണത്തിലാണ് പ്രിയങ്ക. അപകടാവസ്ഥയില്ലെന്നും കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്നാണ് നിഗമനമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. നിരീക്ഷണത്തിനുശേഷം ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. 

Post a Comment

Previous Post Next Post