വയനാട് സുൽത്താൻ ബത്തേരിയിൽ ഇന്ന് രാവിലെ 7.30 ഓടെ നടന്ന വാഹനാപകടത്തിൽ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. സുൽത്താൻ ബത്തേരി മന്തണ്ടികുന്നിൽ കാർ യുടേൺ എടുക്കുന്നതിനിടയിൽ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം.
പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ്-സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മി (2) ആണ് അപകടത്തിൽ മരിച്ചത്. ഓട്ടോറിക്ഷ മറിയുകയും കുട്ടി വാഹനത്തിന്റെ അടിയിൽപെടുകയും ചെയ്തു. ഗുരുതര പരിക്കേറ്റ രാജലക്ഷ്മിയെ ഉടൻ തന്നെ ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.