Trending

തലയിൽ പാത്രം കുടുങ്ങിയ കുഞ്ഞിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു


മുക്കം: വീട്ടിലെ അടുക്കളയിൽ കളിക്കുന്നതിനിടയിൽ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയ രണ്ടര വയസുകാരിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. താമരശ്ശേരി അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ അസാ സഹറയാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. വീട്ടുകാരും മറ്റുള്ളവരും ഏറെ നേരെ ശ്രമിച്ചിട്ടും പാത്രം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ അഗ്നിരക്ഷാ സേനയുടെ സഹായം തേടി. മുക്കം അഗ്നിരക്ഷാ നിലയത്തിലെത്തിച്ച കുഞ്ഞിനെ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ കത്രിക, കട്ടർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് പാത്രം മുറിച്ചാണ് തലയിൽ നിന്ന് വേർപെടുത്തിയത്. 

സീനിയർ ഫയർ ഓഫീസർ എൻ രാജേഷ്, സേനാംഗങ്ങളായ പിടി ശ്രീജേഷ്, എംസി സജിത്ത് ലാല്‍, എഎസ് പ്രദീപ്, വി സലീം, പി നിയാസ്, വൈപി ഷറഫുദ്ധീന്‍ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കുഞ്ഞിന് യാതൊരു ഗുരുതരമായ പരിക്കും പറ്റിയിട്ടില്ല.

Post a Comment

Previous Post Next Post