തിരുവമ്പാടി: ചേപ്പിലങ്ങോട് റോഡിന്റെ ദുരവസ്ഥക്കെതിരെ ചേപ്പിലങ്ങാട് നിവാസികൾ പ്രതിഷേധം സംഘടിപ്പിച്ചു. മഴക്കാലത്ത് റോഡ് കാൽനട പോലും അസാധ്യമാക്കുന്നവിധം തകർന്ന അവസ്ഥയിലാണ്.
പഞ്ചായത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ തെരുവിലിറങ്ങിയത്.
റോഡ് സംബന്ധിച്ച പ്രശ്‌നം ഉടൻ പരിഹരിക്കുന്നില്ലെങ്കിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് കൂടുതൽ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കാനാണ് നാട്ടുകാരുടെ തീരുമാനം.