Trending

പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ബാംഗ്ലൂരിലേക്ക് കൊണ്ടുപോയ സുഹൃത്ത് അറസ്റ്റിൽ



മാവൂർ: കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയായ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ സുഹൃത്തായ ചിറ്റാരി പിലാക്കൽ മെഹർ അസ്മിത്ത് (19), മുക്കം എന്നയാളെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.

വിനോദയാത്രയ്ക്ക് പോവുകയാണെന്ന് വീട്ടിൽ പറഞ്ഞ് ഇറങ്ങിയ പെൺകുട്ടി, വീട്ടുകാരോ സ്കൂൾ അധികൃതരോ അറിയാതെ സുഹൃത്തായ പ്രതിയോടൊപ്പം ബാംഗ്ലൂരിലേക്ക് പോയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഇവർ തിരിച്ചെത്തിയതിനെത്തുടർന്നാണ് സംഭവം പുറം ലോകത്തെ അറിഞ്ഞത്.

പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ്, പ്രതിയെ കോടതിയിൽ ഹാജരാക്കുകയും കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.

Post a Comment

Previous Post Next Post