താമരശ്ശേരി അമ്പായത്തോട് അവനി കോളേജിനോട് ചേർന്ന പ്രദേശത്ത് കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയതായി നാട്ടുകാർ. ഇറച്ചിപ്പാറ റോഡരികിൽ കഴിഞ്ഞ ദിവസം അഞ്ചോളം കുരങ്ങുകളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണത്തിന് കാരണമായ രോഗമോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണമോ വ്യക്തമാകൂ. പാതയോരത്ത് മാത്രമല്ല, സമീപത്തെ തോട്ടങ്ങളിലും കുരങ്ങുകളെ നിലയിൽ കണ്ടെത്തിയതായി നാട്ടുകാർ പറയുന്നു.