Trending

വിദ്യാർഥിനിയെ പീഡിപ്പിച്ച സിനിമാ നടൻ അറസ്റ്റിൽ


മലപ്പുറം∙ വണ്ടൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സിനിമ, സീരിയൽ നടനായ അധ്യാപകനെ പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കണ്ണൻ അബ്ദുൽ നാസർ (നാസർ കറുത്തേനി -55) ആണ് അറസ്റ്റിലായത്.

സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി, ആടുജീവിതം തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ട നടനാണ് നാസർ. ഇയാൾ വണ്ടൂർ സ്വദേശിയാണ്. വിവിധ  ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുള്ള നാസറിനെ നാളെ കോടതിയിൽ ഹാജരാക്കപ്പെടും.

Post a Comment

Previous Post Next Post