Trending

താമരശ്ശേരി അമ്പായത്തോട് സെയ്തലവി വിടവാങ്ങി


താമരശ്ശേരി ബസ് സ്റ്റാന്റിന്റെ പരിചിത മുഖമായ സെയ്തലവി അന്തരിച്ചു. പതിറ്റാണ്ടുകളായി യാത്രക്കാരെ ബസ്സുകളിൽ കയറ്റി അവരുടെ യാത്രകൾ സുഗമമാക്കിയ കിഴക്കേക്കര സെയ്തലവി (62), താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി സ്വദേശിയായിരുന്നു.

സിഐടിയു താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം, ഫ്രഷ് കട്ട് സിഐടിയു യൂനിറ്റ് പ്രസിഡന്റ്, എൻആർഇജി തൊഴിലാളി യൂനിയൻ ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ സജീവമായിരുന്ന സെയ്തലവി, സിപിഐ(എം) മിച്ചഭൂമി എ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. സമൂഹത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന സെയ്തലവിയുടെ വിയോഗം പ്രദേശത്തെ സഹകരണ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്.

മൃതദേഹം മിച്ചഭൂമി നാലാം പ്ലോട്ട് കമ്യൂണിറ്റി ഹാളിൽ വൈകുന്നേരം 4 മണി മുതൽ പൊതുദർശനത്തിന് വെക്കും. ഖബറടക്കം രാത്രി 8 മണിക്ക് .

ഭാര്യ: നഫീസ. മക്കൾ: ഷെമിൽ, സെൽമ, ഷിജാസ്. മരുമക്കൾ: ഷബ്ന, ബഷീർ.

Post a Comment

Previous Post Next Post