മലയാളം, തമിഴ് സിനിമാതാരവും പഴയകാല നടി മേനകയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും മകളായ കീർത്തി സുരേഷ് വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നു. ദീർഘകാല സുഹൃത്തായ ആന്റണിയാണ് വരൻ. അടുത്ത മാസം 11-ന് ഗോവയിൽ വച്ച് വിവാഹം നടക്കും.
നടി സ്വയം തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ വിവാഹ വാർത്ത അറിയിക്കുമെന്നാണ് റിപ്പോർട്ട്. കുടുംബം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവാഹ ശേഷവും കീർത്തി സിനിമയിൽ സജീവമായി തുടരുമെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കീർത്തി സുരേഷിന്റെ വിവാഹ വാർത്ത സിനിമാ ലോകത്തും ആരാധകർക്കിടയിലും ആവേശം നിറയ്ക്കുന്നു.