തിരുവമ്പാടി: തിരുവമ്പാടി പഴയ മാർക്കറ്റ് പള്ളിക്ക് സമീപത്തെ കട വരാന്തയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവമ്പാടി ബസ്റ്റാൻഡിൽ വർഷങ്ങളായി ചെരിപ്പുകളും ബാഗുകളും റിപ്പയർ ചെയ്യുന്ന തമിഴ്‌നാട് സക്കംപാട്ടി സ്വദേശിയായ പോൾ രാജ് എന്ന മുസ്‌തഫ (43) ആണ് മരിച്ചത്.
പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം ഇതുവരെ അറിയില്ല.