റോബർട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, വിവാഹ വേദി എവിടെയാണെന്നോ മറ്റു വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വനിതയുടെ നാലാമത്തെ വിവാഹമാണിത്. നേരത്തെ ആകാശ്, ആനന്ദ് ജയരാജൻ, പീറ്റർ പോൾ എന്നിവരെയാണ് വനിത വിവാഹം ചെയ്തിരുന്നത്. ഈ വിവാഹങ്ങളെല്ലാം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
തമിഴ് ബിഗ് ബോസ് മത്സരാർഥിയായും വനിത ശ്രദ്ധേയയായിരുന്നു. തമിഴ് സിനിമയിലും സീരിയലുകളിലുമായി തിളങ്ങിയ താരത്തിന്റെ ഈ പുതിയ തീരുമാനം ആരാധകർക്ക് സന്തോഷകരമായ വാർത്തയാണ്.