Trending

പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു



കുറ്റ്യാടി: കൈതേരിമുക്കിൽ കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇന്ന്  ഉച്ചയ്ക്ക് 12:30 ഓടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.


മരിച്ചവർ GHSS കുറ്റ്യാടിയലെ വിദ്യാർത്ഥികളായ പാറക്കടവ് കുളമുള്ളതിൽ യുസഫിന്റെ മകൻ റിസ്വാൻ (14) കൊളായിപ്പൊയിൽ മജീദിന്റെ മകൻ സിനാൻ (14) എന്നിവരാണ്. ഫുട്ബാൾ കളി കഴിഞ്ഞ് കുളിക്കാനിറങ്ങിയതായിരുന്നു എന്നാണ് ലഭിച്ച വിവരം.

കുറ്റ്യാടി പുഴയിൽ കൈതേരി മുക്ക് മേമണ്ണിൽ താഴെ ഭാഗത്താണ് കുട്ടികൾ വെള്ളത്തിൽ മുങ്ങിപ്പോയത്. പേരാമ്പ്രയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നീണ്ട തെരച്ചിലിനൊടുവിൽ ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.

ഈ ദുരന്തം പ്രദേശത്തെ മുഴുവൻ നടുക്കത്തിലാക്കിയിരിക്കുകയാണ്. റിസ്വാൻ, സിനാൻ എന്നീ വിദ്യാർത്ഥികളുടെ മരണത്തിൽ അധ്യാപകർ, സുഹൃത്തുക്കൾ, നാട്ടുകാർ തുടങ്ങി എല്ലാവരും ആശങ്ക പ്രകടിപ്പിച്ചു.

Post a Comment

Previous Post Next Post