പ്രസവത്തെ തുടർന്നുണ്ടായ അപസ്മാരം മൂലം യുവതി മരിച്ചു. കായക്കൊടി ഐക്കൽ ജിതിൻ കൃഷ്ണയുടെ ഭാര്യ നാൻസി (27) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ചികിത്സയിലിരിക്കെ മരിച്ചത്.
ഇന്നലെ രാവിലെ കോട്ടപ്പറമ്പ് ആശുപത്രിയിൽ വെച്ച് നടന്ന പ്രസവസമയത്ത് നാൻസിക്ക് അപ്രതീക്ഷിതമായി അപസ്മാരം ഉണ്ടായി. തുടർന്ന് അവസ്ഥ ഗുരുതരമായതിനെ തുടർന്ന് ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ, എല്ലാ ശ്രമങ്ങളും വിഫലമായി വൈകിട്ടോടെ നാൻസി മരണമടഞ്ഞു.
നവജാത ശിശുവിനെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. 24 മണിക്കൂറിനു ശേഷമേ കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.