അതേസമയം, അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം നാളെ കുടുംബാംഗങ്ങൾക്ക് വിട്ടുനൽകും. കർവാർ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷ. അർജുന്റെ കുടുംബം ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നു. മൃതദേഹത്തിന്റെ ഒരു ഭാഗം മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.
കോഴിക്കോട്ടെ വീട്ടിലേക്ക് മൃതദേഹഭാഗം എത്തിക്കുന്നതിന്റെ ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. 71 ദിവസത്തെ ദീർഘമായ തിരച്ചിലിനൊടുവിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്.