Trending

തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന ഒരു വയസ്സുകാരൻ മരിച്ചു.



താമരശ്ശേരി: തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന ഒരു വയസ്സുകാരൻ മരിച്ചു.. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ വാടക ഫ്ലാറ്റിൽ താമസിക്കുന്ന ഇല്ലിപ്പറമ്പിൽ നസീബ് - ജസ്ന്‌ന ദമ്പതികളുടെ മകൻ അസ് ലൻ അബദുള്ള (1) ആണു പൊള്ളലേറ്റ് മരിച്ചത് കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. അടുക്കളയിൽ വച്ച് അറിയാതെ പാൽപാത്രം തട്ടി തിളച്ച പാൽ കുഞ്ഞിൻ്റെ ദേഹത്ത് പതിച്ചതായി ബന്ധുക്കൾ അറിയിച്ചു.

ഉടൻ തന്നെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും, തുടർന്ന് കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും കുഞ്ഞിനെ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്ന് ഉച്ചയോടെ കുഞ്ഞ് മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുഞ്ഞിന് നേഹ നസീബ്, അംദാൻ അബ്‌ദുള്ള, അൽഹാൻ അബ്‌ദുള്ള എന്നിവർ സഹോദരങ്ങളാണ്. ഈ ദുരന്തം നാടിനെ മുഴുവൻഞെട്ടിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post