Trending

കുടുംബപ്രശ്നം പരിഹരിക്കാൻ നഗ്നപൂജ; രണ്ട് പേർ അറസ്റ്റിൽ


താമരശ്ശേരി:
കുടുംബപ്രശ്നം പരിഹരിക്കാൻ യുവതിയോട് നഗ്നപൂജ നടത്താൻ നിർബന്ധിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. അടിവാരം മേലെ പൊട്ടിക്കൈയിൽ പി.കെ.പ്രകാശൻ (46) അടിവാരം വാഴയിൽ വി.ഷമീർ (34) എന്നിവരെയാണ് താമരശ്ശേരി ഇൻസ്പെക്ടർ എ.സായൂജ്കുമാർ അറസ്റ്റ് ചെയ്തത്.

യുവതിയും ഭർത്താവും തമ്മിലുള്ള കലഹം പരിഹരിക്കാൻ നഗ്നപൂജ നടത്തണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. നഗ്നപൂജയ്ക്ക് വിസമ്മതിച്ച യുവതിയെ ഭർത്താവ് നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് പരാതി നൽകിയത്.

താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


കീവേഡുകൾ: നഗ്നപൂജ, അറസ്റ്റ്, കുടുംബപ്രശ്നം, ഭീഷണി, താമരശ്ശേരി

Post a Comment

Previous Post Next Post