Trending

വിവാഹത്തിന് പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് പോയ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ മങ്കട സ്വദേശിയായ വിഷ്ണുജിത്തിനെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ഊട്ടിയിൽ നിന്ന് കണ്ടെത്തി. മലപ്പുറം എസ്‌പി എസ്. ശശിധരൻ ഈ വിവരം സ്ഥിരീകരിച്ചു.

ഈ മാസം 4-നാണ് വിഷ്ണുജിത്ത് വീട്ടിൽ നിന്ന് പോയത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ഇദ്ദേഹം പാലക്കാട്ട് ഒരു ഐസ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വിവാഹത്തിന് പണം ആവശ്യമാണെന്നും അതിനായി പാലക്കാട്ട് പോയതാണെന്നും വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതോടെ കുടുംബം ആശങ്കാകുലരായി പൊലീസിൽ പരാതി നൽകി.

തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ വിഷ്ണുജിത്തിന്റെ ഫോൺ സിഗ്നൽ കൂനൂരിൽ നിന്ന് ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കി. ഒടുവിൽ ഊട്ടിയിൽ വെച്ച് വിഷ്ണുജിത്തിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചു.

സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തിൽ പോയതാണോയെന്നുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് എസ്‌പി പറഞ്ഞു. വിഷ്ണുജിത്തിന്റെ സുഹൃത്ത് ശരത്തിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയശേഷമാണ് ഇദ്ദേഹം വീട്ടിൽ നിന്ന് പോയതെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

Post a Comment

Previous Post Next Post