Trending

മദ്യപിച്ച് കാര്‍ ഓടിച്ചു, ദമ്പതികളെ ഇടിച്ച സംഭവത്തിൽ തിരുവമ്പാടി സ്വദേശികളായ രണ്ടു പേരെ റിമാൻഡ് ചെയ്തു


മുക്കം: മദ്യപിച്ച് കാര്‍ ഓടിച്ച രണ്ട് പേർ ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായി. തിരുവമ്പാടി സ്വദേശികളായ പി.എ നിഷാം, തേറുപറമ്പില്‍ വിപിന്‍ എന്നിവരാണ് പിടികൂടിയത്.


കഴിഞ്ഞ ദിവസം രാത്രി മുക്കം അഭിലാഷ് ജംഗ്ഷനിലുണ്ടായ അപകടത്തിൽ കാരമൂല കല്‍പ്പൂര്‍ നെല്ലിക്കത്ത് വീട്ടില്‍ സല്‍മാന്‍ (25), ഭാര്യ അനീന (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് 30 മീറ്ററോളം തള്ളിനീക്കിയ ശേഷമാണ് കാര്‍ നിര്‍ത്തിയത്. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നിഷാമിനെയും വിപിനെയും സ്ഥലത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളും നാട്ടുകാരും പിടികൂടുകയായിരുന്നു.

കാറില്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോൾ ഡിക്കിയിൽ നിന്ന് മദ്യക്കുപ്പിയും എയര്‍ഗണ്ണും കണ്ടെത്തുകയും ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിനും മനപൂര്‍വ്വമുള്ള നരഹത്യാ ശ്രമത്തിനും മുക്കം പൊലീസ് ഇരുവര്‍ക്കുമെതിരേ കേസ് എടുത്തു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post