മോഷ്ടാവ് കയറികൂടിയെങ്കിലും പണവും മദ്യകുപ്പികളും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം ഇതുവരെയറിഞ്ഞിട്ടില്ല. കോഴിക്കോട് നിന്നും ഉദ്യോഗസ്ഥർ എത്തി ഔട്ട്ലൈറ്റിലെ സ്റ്റോക്ക് പരിശോധിച്ച ശേഷമേ യഥാർത്ഥ നഷ്ടം കണ്ടെത്താൻ സാധിക്കൂ. അതുവരെ ഔട്ട്ലൈറ്റ് പ്രവർത്തനം പുനഃസ്ഥാപിക്കില്ലെന്നാണ് ജീവനക്കാരുടെ പ്രതികരണം.
2022 സെപ്റ്റംബർ 28-നു സമാനമായ സംഭവം നടന്നിരുന്നു. അതേസമയം, അന്ന് ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ കോർപ്പറേഷന്റെ ഇടപെടലിനെ തുടർന്ന് ഒഴിവാക്കിയിരുന്നു.
തിരുവമ്പാടി പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ചുതുടങ്ങി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.