LATEST

6/recent/ticker-posts

താമരശേരിയിൽ പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു


പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു. കോഴിക്കോട് താമരശേരി പൊടുപ്പിൽ രവിയുടെ ഭാര്യ ശ്രീജ (53)ആണ് മരിച്ചത്. താമരശ്ശേരി ചുങ്കത്തെ ബാറിലെ ജീവനക്കാരിയായിരുന്നു.

രണ്ടു ദിവസമായി പനിയെ തുടർന്ന് വീട്ടിൽ കിടപ്പിലായിരുന്നു. ഇന്നലെ കഠിനമായ വയറു വേദനയും അനുഭവപ്പെട്ടു. വൈകുന്നേരം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.  മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനാൽ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

മക്കൾ: രാജി, ദീപ്‌തി, പരേതനായ രജീഷ്.
മരുമക്കൾ: സുധീഷ്, വിനീത്.

Post a Comment

0 Comments