LATEST

6/recent/ticker-posts

കിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി



മുക്കം: വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ യുവതിയെ മുക്കം ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കാരശ്ശേരി കുമരനെല്ലൂർ സ്വദേശിനിയായ 23 കാരിയാണ് 14 കോൽ ആഴവും ഒരാൾ വെള്ളവുമുള്ള കിണറ്റിൽ വീണത്. 

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്നും ഫയർഫോഴ്‌സ് സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. നിസ്സാര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ കെ.സി. അബദുസലിം, കെ.പി. അമീറുദ്ദീൻ, പി.പി. ജമാലുദ്ദീൻ, ജെ. അജിൻ, സി.ടി. ഷിബിൻ, ഹോം ഗാർഡ് സി.എഫ്. ജോഷി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. 

Post a Comment

0 Comments