LATEST

6/recent/ticker-posts

വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു മാലപൊട്ടിക്കാൻ ശ്രമം: യുവാവിനെ പിടികൂടി


കാരശ്ശേരി പഞ്ചായത്തിലെ വല്ലാത്തായിപാറയിൽ ഇന്നലെ പുലർച്ചെ അത്താഴത്തിന് ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു മാലപൊട്ടിക്കാൻ ശ്രമം നടത്തിയ യുവാവ് പിടിയിലായി.


കാവുങ്ങൽ അസീസിന്റെ ഭാര്യ സഫിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൂടരഞ്ഞി കോലോത്തും കടവ് സ്വദേശി ജംഷീദ് ആണ് പിടിയിലായത്. ഇയാൾക്കെതിരെ കോടഞ്ചേരി, കൊടുവള്ളി, ബാലുശ്ശേരി എന്നീ സ്റ്റേഷനുകളിൽ നേരത്തെയും മോഷണം കേസുകൾ ഉണ്ട്.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

പുലർച്ചെ നോമ്പിന് വേണ്ടി അത്താഴം കഴിക്കാൻ അടുക്കള ഭാഗത്തത്തെ വാതിൽ തുറന്നു വർക്ക് ഏരിയയിലേക്ക് എത്തിയപ്പോൾ ആയിരുന്നു സംഭവം.

Post a Comment

0 Comments